പാഠങ്ങള്‍ .... ചരിത്രത്തിന്റെ
Tuesday, 19 February 2013
Sunday, 12 August 2012
വഴി തെറ്റിച്ചുള്ള യാത്രകള്‍
ഇറങ്ങിപ്പോകുന്നവരാണ്
ബസ് വന്നുപോയതിന്റെ അടയാളങ്ങള്‍
ആളിറങ്ങാനില്ലാത്ത സ്റ്റോപ്പില്‍
വന്നിട്ടും രേഖപ്പെടുത്താത്ത വണ്ടികള്‍ ,
യാത്രകള്‍ .
പുലരുമ്പോള്‍ കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍
ചില്ലകളില്‍ നിന്നല്ല,
ഈ വഴി പോകരുതെന്ന
മുന്നറിയിപ്പുകള്‍ .
ചെവി പൊത്തുന്ന കൈയ്യുകള്‍
ഇറങ്ങിയോടുന്ന കാലുകള്‍ ,
ജനലില്‍ മഴയുമ്മ വെച്ച് ചിരിക്കുന്ന കാറ്റിനെ
ഓര്‍മയില്‍ കെട്ടിപ്പിടിച്ചു.
പതുപതുത്ത സീറ്റില്‍
ഇടതുവശത്തെയില്ലായ്മയില്‍
വഴുതിപ്പോകുന്ന വാക്കൊട്ടിച്ചു.
ആദ്യം കാണും വഴിയില്‍
പാഞ്ഞുപോകുന്ന വണ്ടിയില്‍
മരങ്ങളെണ്ണിപ്പറഞ്ഞതും
ഇടയ്ക്കിടയ്ക്കുള്ള ചെരിഞ്ഞ നോട്ടവും
ചിരിച്ച മാത്രയില്‍ കരഞ്ഞുപോയതും..
വഴി പിഴയ്ക്കുന്നു മിഴി വിയര്‍ക്കുന്നു
ഇറങ്ങുകില്ലിനി,
തുടര്‍ന്നുപോകുന്നു തെറിച്ച യാത്രകള്‍ .
Subscribe to:
Posts (Atom)